പ്രൊഫഷണൽ ലൈറ്റിംഗ് പ്രോഗ്രാമിംഗിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 'പാച്ചിംഗ്'. ടൈഗർ ടച്ച് 2 കൺസോളിൽ എങ്ങനെ എളുപ്പത്തിൽ ലൈറ്റുകൾ (Fixtures/Dimmers) പാച്ച് ചെയ്യാം എന്ന് ഈ വീഡിയോയിലൂടെ നിങ്ങൾക്ക് മനസ്സിലാക്കാം. സ്റ്റേജ് ലൈറ്റിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി തയ്യാറാക്കിയ ഒരു ലളിതമായ ട്യൂട്ടോറിയൽ ആണിത്.
Avolites Tiger Touch 2: ഫിക്സ്ചർ പാച്ചിംഗ് എങ്ങനെ ചെയ്യാം? (Malayalam Tutorial) video 👇
വീഡിയോ കാണുന്നതിനോടൊപ്പം താഴെ പറയുന്ന പോയിന്റുകൾ ശ്രദ്ധിക്കുന്നത് പാച്ചിംഗ് കൂടുതൽ എളുപ്പമാക്കും:
1. Patch Menu: ആദ്യം കൺസോളിലെ 'Patch' ബട്ടൺ ക്ലിക്ക് ചെയ്യുക.
2. Dimmers/Fixtures: നിങ്ങൾ പാച്ച് ചെയ്യാൻ ഉദ്ദേശിക്കുന്നത് ഡിമ്മറാണോ അതോ മൂവിംഗ് ഹെഡുകളാണോ എന്ന് തിരഞ്ഞെടുക്കുക.
3. Address & Universe: ഓരോ ലൈറ്റിനും ശരിയായ ഡി.എം.എക്സ് (DMX) അഡ്രസ്സും യൂണിവേഴ്സും നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
4. Patching: സ്ക്രീനിലെ ഹാൻഡിലുകളിൽ (Handles) ക്ലിക്ക് ചെയ്ത് പാച്ചിംഗ് പൂർത്തിയാക്കാം.
5. Legend: ഓരോ ഫിക്ചറിനും തിരിച്ചറിയാൻ എളുപ്പത്തിനായി പേര് നൽകുക (Set Legend).
No comments:
Post a Comment