Monday, April 27, 2026

Avolite Tiger Touch II: ക്യൂ ഫ്രെയിമുകൾ (Cue Frames) എങ്ങനെ സെറ്റ് ചെയ്യാം?

 Avolite Tiger Touch 2:കൺസോളിൽ ക്യൂ ഫ്രെയിമുകൾ (Cue Frames) എങ്ങനെ സെറ്റ് ചെയ്യാം?


ഒരു ലൈറ്റിംഗ് പ്രോഗ്രാമർ എന്ന നിലയിൽ  Tiger touch 2 (ടൈഗർ ടച്ച് II-)ൽ ക്യൂകൾ കൃത്യമായി ഓർഗനൈസ് ചെയ്യുക എന്നത് വളരെ പ്രധാനമാണ്. മൾട്ടിപ്പിൾ ക്യൂകൾ ഒരേ പ്ലേബാക്കിൽ കൊണ്ടുവരാനും അവ ഫ്രെയിമുകളായി സെറ്റ് ചെയ്യാനും താഴെ പറയുന്ന സ്റ്റെപ്പുകൾ നിങ്ങളെ സഹായിക്കും .


എന്താണ് ക്യൂ ഫ്രെയിം?

ഒന്നിൽ കൂടുതൽ ലൈറ്റിംഗ് സ്റ്റെപ്പുകൾ (Steps) ഒരുമിച്ച് ചേർത്ത് ഒരു 'ചേസ്' (Chase) ആയിട്ടോ അല്ലെങ്കിൽ 'ക്യൂലിസ്റ്റ്' (Cue List) ആയിട്ടോ സേവ് ചെയ്യുന്നതിനെയാണ് നമ്മൾ സാധാരണയായി cue ഫ്രെയിമുകൾ എന്ന് വിളിക്കുന്നത്. ഓരോ ഫ്രെയിമിലും വ്യത്യസ്തമായ ലൈറ്റിംഗ് പൊസിഷനുകളോ കളറുകൾ,gobo-കൾ നമുക്ക് നമ്മുടെ ഇഷ്ടത്തിന് സെറ്റ് ചെയ്യാം.

ഉദാകരണത്തിനു ഒരു ക്യൂ സിംഗറിന് നേരെ പൊസിഷൻ സെറ്റ് ചെയ്യുക അടുത്ത ക്യൂ ഇൻസ്ട്രുമെന്റ് ചെയ്യുന്ന വരെ പൊസിഷൻ ചെയ്യുക .

സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ഗൈഡ്:

1.ആദ്യം നിങ്ങൾക്ക് ആവശ്യമുള്ള ഫിക്‌ചറുകൾ (Fixtures) സെലക്ട് ചെയ്ത് അവയുടെ ഇന്റൻസിറ്റിയും പൊസിഷനും കളറും സെറ്റ് ചെയ്യുക. ഇതാണ് നിങ്ങളുടെ ഒന്നാമത്തെ ഫ്രെയിം.

2. ആദ്യത്തെ ക്യൂ റെക്കോർഡ് ചെയ്യുക

* അതിന്ക വേണ്ടി കൺസോളിലെ Record ബട്ടൺ അമർത്തുക.

Avolite Tiger Touch 2 Record menu functions


അതിന്ക്യൂ ശേഷം  ലിസ്റ്റ് സെലക്ട് ചെയ്യുക.

Avolite Tiger Touch 2 Cue list select functions


* തുടർന്ന് നിങ്ങൾക്ക് ഇത് ഏത് പ്ലേബാക്കിലാണോ (Playback Fader) വേണ്ടത്, ആ ഫേഡറിന് മുകളിലുള്ള നീല ബട്ടണിൽ അമർത്തുക.

3. വീണ്ടും ഒരു ഫ്രെയിം തയ്യാറാക്കുക

ഇപ്പോൾ ലൈറ്റുകളുടെ പൊസിഷനോ കളറോ മാറ്റി അടുത്ത ലുക്ക് (Look) ക്രിയേറ്റ് ചെയ്യുക.

4. വീണ്ടും ചെയ്ത ഫ്രെയിമിനെ രണ്ടാമത്തെ ഫ്രെയിം റെക്കോർഡ് ചെയ്യുക

* വീണ്ടും Record ബട്ടൺ അമർത്തുക.

* അതേ പ്ലേബാക്ക് ബട്ടണിൽ തന്നെ വീണ്ടും അമർത്തുക.

* ഇപ്പോൾ സ്ക്രീനിൽ ഒരു പോപ്പ്-അപ്പ് വരും. അതിൽ "Record as a Cue List" അല്ലെങ്കിൽ "Append Cue" എന്നത് സെലക്ട് ചെയ്യുക.

Avolite Tiger Touch 2 save cue list functions


5. ക്യൂ ടൈമിംഗ് സെറ്റ് ചെയ്യുക (Cue Timing)

ഓരോ ഫ്രെയിമും എത്ര സമയം കഴിഞ്ഞ് മാറണം എന്ന് തീരുമാനിക്കാൻ ആണ് :

* Edit Times ബട്ടൺ അമർത്തുക.

* പ്ലേബാക്ക് ബട്ടൺ സെലക്ട് ചെയ്യുക.

Avolite Tiger Touch 2 Cue list time settings


* ഇവിടെ നിങ്ങൾക്ക് ഓരോ ക്യൂവിനും Fade In, Fade Out, Wait Time എന്നിവ നൽകി നമ്മുടെ ഇഷ്ടത്തിന് വർക്ക് ചെയ്യാം 


No comments:

Post a Comment

Share this post: WhatsApp Facebook Telegram

Follow Us

Post Top Ad

Your Ad Spot