Wednesday, April 29, 2026

Tiger Touch 2: ചേസ് (Chase) Record ചെയ്യുന്ന രീതി

Tiger Touch 2:കൺസോളിൽ  ചേസ് (Chase) Record ചെയ്യാം എന്ന് നോക്കാം

  Tiger touch 2-ൽ ഇത് എങ്ങനെയാണ് റെക്കോർഡ് ചെയ്യുന്നതെന്ന് താഴെ വിവരിക്കുന്നു.നമ്മൾ ചില stage show-  ലൈറ്റുകൾ ഒരു പ്രത്യേക ക്രമത്തിൽ ഓടിക്കൊണ്ടിരിക്കുന്നത് നമ്മൾ അത് കണ്ടിട്ടുണ്ടാകും അല്ലെ   ഇതിനെയാണ് 'ചേസ്' (Chase) എന്ന് വിളിക്കുന്നത്. ഒന്നിലധികം ക്യൂകൾ (Cues) ചേർത്താണ് ഒരു ചേസ് നിർമ്മിക്കുന്നത്.

Step1: ചേസ് റെക്കോർഡിംഗ് മോഡിലേക്ക് കടക്കുക

ആദ്യം, നിങ്ങളുടെ കൺസോളിലെ RECORD ബട്ടൺ press  ചെയ്യുക.

tiger touch 2 record chase
How to record a chase


അപ്പോൾ സ്ക്രീനിൽ നിങ്ങൾക്ക് വ്യത്യസ്ത ഓപ്ഷനുകൾ ലഭിക്കും. അതിൽ നിന്ന് [Record Chase] എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ചില കൺസോളുകളിൽ ഇത് Record/Edit Chase എന്നും കാണാം.



Create chase
How to record a chase

Step 2: Playback fader തിരഞ്ഞെടുക്കുക

ഇനി നിങ്ങളുടെ ചേസ് സേവ് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു പ്ലേബാക്ക് ഫാഡറിന് (fader) മുകളിലുള്ള നീലനിറത്തിലുള്ള ഫ്ലാഷ് ബട്ടണിൽ (flash button) അമർത്തുക. ആ ഫാഡറിലായിരിക്കും ചേസ് റെക്കോർഡ് ആകുന്നത്.


Record a chase
How to create a chase

Step3: സ്റ്റെപ്പുകൾ (Cues) റെക്കോർഡ് ചെയ്യുക


ഇനി നിങ്ങൾക്ക് ആവശ്യമുള്ള ലൈറ്റിംഗ് ക്രമീകരണം (Step 1) ഉണ്ടാക്കുക. നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന ലൈറ്റുകൾ Locate ചെയ്ത് , അവയുടെ നിറം, ഡിമ്മർ വാല്യൂ , എന്നിവ ക്രമീകരിക്കുക. ആദ്യ സ്റ്റെപ്പ് റെക്കോർഡ് ചെയ്യാൻ, നിങ്ങൾ ചേസ് സേവ് ചെയ്യാൻ ആദ്യം തിരഞ്ഞെടുത്ത അതേ പ്ലേബാക്ക് fader നീല ബട്ടണിൽ വീണ്ടും അമർത്തുക. ഇപ്പോൾ സ്ക്രീനിൽ "Recorded Step 1" എന്ന് കാണിക്കും.



Create a chase


അടുത്തത് രണ്ടാമത്തെ സ്റ്റെപ്പിനായി പ്ലേബാക്ക് ബട്ടൺ press🤏 ചെയ്യുക.

ഇതേപോലെ, അടുത്ത ലൈറ്റിംഗ് ക്രമീകരണം (Step 2) ഉണ്ടാക്കുക. ശേഷം വീണ്ടും പ്ലേബാക്ക് നീല ബട്ടണിൽ അമർത്തി "Recorded Step 2" സേവ് ചെയ്യുക. ഇങ്ങനെ നിങ്ങൾക്ക് ആവശ്യമുള്ളത്ര സ്റ്റെപ്പുകൾ റെക്കോർഡ് ചെയ്യാം.



Create a chase
Avolite append step

 Step4: റെക്കോർഡിംഗ് പൂർത്തിയാക്കുക.✅

നിങ്ങൾക്ക് ആവശ്യമുള്ള സ്റ്റെപ്പുകളെല്ലാം റെക്കോർഡ് ചെയ്ത ശേഷം, Exit,clear ബട്ടൺ അമർത്തി റെക്കോർഡിംഗ് മോഡ് അവസാനിപ്പിക്കുക.



Create a chase
Exit



ഇപ്പോൾ നമ്മൾ  റെക്കോർഡ് ചെയ്ത ചേസ് പ്രവർത്തിപ്പിക്കാനായി, ആ പ്ലേബാക്ക് ഫാഡർ (fader) മുകളിലേക്ക് ഉയർത്തുക. ചേസ് പ്രവർത്തിക്കുന്നത് കാണാം . നിങ്ങൾക്ക് സ്പീഡ്  മറ്റ് ക്രമീകരണങ്ങളും മാറ്റണമെങ്കിൽ [Playback Options] വഴി ചെയ്യാവുന്നതാണ്.

വീഡിയോ കൂടി കണ്ടാൽ കൂടുതൽ എളുപ്പം ആയിരിക്കും 🎬👇


No comments:

Post a Comment

Share this post: WhatsApp Facebook Telegram

Follow Us

Post Top Ad

Your Ad Spot